ഒരുകഥയുണ്ടായിരുന്നു. ഈവാചകം പോലെ കഥ പാസ്റ്റല്ല തുടര്‍ച്ചയുള്ളതാണ്.ഞാനും ആങ്ങനെ തന്നെയായിരുന്നു. അന്യന്റെ കൂട്ടിലാണല്ലോ നമ്മള്‍ വളരുന്നത്. ഫറോവയുടെ കൊട്ടാരത്തിലാണല്ലോ നമ്മുടെ മൂസ വളര്‍ന്നത്. അത് പോലെ കാക്കയുടെ കൂട്ടിലാണു ഞങ്ങള്‍ വളരുന്നത്. സത്യമാണ് ഞങ്ങള്‍ കാക്കക്കൂട്ടിലേക്ക് അധിനിവേശം നടത്തുക തന്നെയാണ്. പക്ഷേ അവിടെയാരും ജീവനുവേണ്ടി യാചിക്കാറില്ല ...ഇവിടെയാരും മരിക്കാന്‍ വേണ്ടി പോരടിക്കുന്നുമില്ല ........സത്യം, ആരും ഇവിടെ ബന്തുക്കളുടെ നിശ്ചല ശരീരത്തിനു മുന്നില്‍ കാമത്തിന്റെ ഇരകളാകാറില്ല. മരണം ഇവിടെ ഇരകളെ തേടി തമ്പടിക്കാറുമില്ല.......ഞങ്ങള്‍ പക്ഷികള്‍ പ്രകൃതിയുടെ പാട്ടുകാര്‍ .മനുഷ്യര്‍ ഇന്ന് തട്ടുപോളിപ്പന്‍ പാട്ടുകളുടെ കൂട്ടുകാരാണ്. സത്യം അത് സന്തോഷത്തിന്റെ ആഘോഷമാണ്. ഞങ്ങള്‍ കുരുവികള്‍ ഇത്തരം പാട്ടുകള്‍ മറന്നിരിക്കുന്നു. ഞങ്ങള്‍ കുരുവികള്‍ കോണ്‍ക്രീറ്റുകാടുകള്‍ക്കിടയിലിരുന്ന് ആര്‍ക്കോവേണ്ടിദുഖ;ഗാനമാലപിക്കുന്നു. ഞങ്ങളുടെ പ്രേക്ഷകരെല്ലാം റിയാലിറ്റി ഷോകളിലാണ്.